കൊവിഡ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് 10 ലക്ഷം രൂപ നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് 10 ലക്ഷം രൂപ നല്‍കി

കൊവിഡ് ദുരിതാശ്വാസത്തിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് 10 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനുള്ള 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയുടെ സഹായമാണ് വിജയ് കൊവിഡ് പ്രതിരോധത്തിനായി നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം എന്നിങ്ങനെയും വിജയ് നല്‍കിയിരുന്നു.

0Shares