നടന്‍ വിജയ്ക്ക് പിഴ ചുമത്തിയത് ബി.ജെ.പിയെ എതിര്‍ക്കുന്നത് കൊണ്ട്; പ്രതിഷേധമറിയിച്ച് ആരാധകർ

  • Post category:entertainment
  • Reading time:1 min read
You are currently viewing നടന്‍ വിജയ്ക്ക് പിഴ ചുമത്തിയത് ബി.ജെ.പിയെ എതിര്‍ക്കുന്നത് കൊണ്ട്; പ്രതിഷേധമറിയിച്ച് ആരാധകർ

തമിഴ് നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് ആരാധകർ. ‘വീ സപ്പോർട്ട് തളപതി വിജയ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് ആരാധകർ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിക്കുന്നത്. ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനാലാണ് താരത്തിന് പിഴ ചുമത്തിയതെന്നാണ് സോഷ്യൽ മീഡിയ വാദം.

ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്‍റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധം.സച്ചിൻ ടെൻഡൂൽക്കറിന് നികുതിയിൽ ഇളവ് നൽകിയെന്നും വിജയ് സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻ എന്ന നിലയിൽ പ്രതികരിക്കുന്നതിനാലാണ് പിഴ ചുമത്താൻ കാരണമെന്നാണ് ട്വിറ്ററിൽ ആരാധകർ പറയുന്നത്.

കഴിഞ്ഞ വർഷം ട്രെന്റിങ്ങായ വിജയുടെ സെൽഫി പങ്കുവെച്ചാണ് ആരാധകർ ക്യാപെയിൻ നടത്തുന്നത്. നിലവിൽ ‘വീ സപ്പോർട്ട് തളപതി വിജയ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാണ്.2012ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും റോൾസ് റോയ്‌സിന്‍റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി നടനെതിരെ പിഴ ഈടാക്കിയത്.

0Shares