പീഡനകേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

  • Post category:entertainment
  • Reading time:1 min read
You are currently viewing പീഡനകേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ്. വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു.

ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.

0Shares