ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും; പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടത്തുക; പൊതുദർശനം 3 വരെ എറണാകുളം ടൗൺഹാളിൽ..

You are currently viewing ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും; പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടത്തുക; പൊതുദർശനം 3 വരെ എറണാകുളം ടൗൺഹാളിൽ..

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാര ചടങ്ങ് നടത്തുകയെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മൃതദേഹം ടൗൺഹാളിലേക്ക് കൊണ്ടുപോയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങ്. സിനിമാ ലോകത്തുള്ള പ്രമുഖർ പല ഭാഗത്തുനിന്നും മരണവിവരമറിഞ്ഞ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നടൻ മമ്മുട്ടി കുടുംബവുമൊത്ത് ശ്രീനിവാസൻ്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി മടങ്ങി. സിനിമാ ലോകത്തെ പലരും ഇപ്പോൾ വീട്ടിൽ തന്നെ തുടരുകയാണ്. ശ്രീനിവാസന്റെ മക്കൾ സിനിമാ ചിത്രീകരണ തിരക്കിലായിരുന്നു മരണ വിവരം അറിയുമ്പോൾ. അവർ ഉടൻ തന്നെ വീട്ടിൽ എത്തി. അമ്മക്ക് താണും തണലുമായി വേദനയോടെ അമ്മക്ക് അരികിൽ തന്നെ ഇരുവരുമുണ്ട്.

0Shares