ബോളിവുഡിന് നഷ്ടങ്ങളുടെ തുടർച്ച; ഇര്‍ഫാന്‍ ഖാന് പിന്നാലെ നടന്‍ ഋഷി കപൂറും വിടവാങ്ങി

  • Post category:entertainment
  • Reading time:1 min read
You are currently viewing ബോളിവുഡിന് നഷ്ടങ്ങളുടെ തുടർച്ച; ഇര്‍ഫാന്‍ ഖാന് പിന്നാലെ നടന്‍ ഋഷി കപൂറും വിടവാങ്ങി

പ്രമുഖ ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. ബോളിവുഡ് ചലച്ചിത്ര രംഗത്ത് കനത്ത നഷ്ടങ്ങളാണ് രണ്ട് ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാന്‍റെ വിയോഗം ചലച്ചിത്ര ലോകം ഏറ്റുവാങ്ങിയത്. അതിനു പിന്നാലെയാണ് പ്രമുഖ താരം ഋഷി കപൂറിന്റെ വിയോഗവും. 67 വയസ്സായിരുന്നു.

മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. ഇദ്ദേഹവും അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. നടന്‍ റണ്‍വീര്‍ കപൂറിന്‍റെ അച്ഛനാണ് ഋഷി കപൂര്‍.

0Shares