നടൻ ചെമ്പൻ വിനോദ് വിവാഹിതനായി;വധു കോട്ടയം സ്വദേശിനി മറിയം

  • Post category:entertainment
  • Reading time:1 min read
You are currently viewing നടൻ ചെമ്പൻ വിനോദ് വിവാഹിതനായി;വധു കോട്ടയം സ്വദേശിനി മറിയം

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാർത്തയായിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും താരത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഒടുവിൽ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി കൊണ്ടാണ് താരം വിവാഹ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

https://www.instagram.com/p/B_g-y–pEuj/?utm_source=ig_embed

ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.നിരവധി താരങ്ങള്‍ ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നു.

0Shares