ക്ലൈമാക്സ് സംഘട്ടന ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Post category:entertainment
  • Reading time:1 min read
You are currently viewing ക്ലൈമാക്സ് സംഘട്ടന ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്;   ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിൻ്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് താരത്തിന് കാലിൽ പരിക്കേറ്റത്. ചിത്രീകരണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ പരിക്ക് സാരമായതോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുമുഖ സംവിധായകൻ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിച്ചു വരികയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു ആസിഫിന് പരിക്കേറ്റത്. അതേസമയം, പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

റൊമാന്റിക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രൺജി പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

0Shares