വീട്ടില്‍ കിടന്നുറങ്ങിയ യുവതിക്ക് നേരെ തിരുവനന്തപുരത്ത് ആസിഡാക്രമണം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടില്‍ കിടന്നുറങ്ങിയ യുവതിക്ക് നേരെ തിരുവനന്തപുരത്ത് ആസിഡാക്രമണം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടില്‍ കിടന്നുറങ്ങിയ യുവതിക്ക് നേരെ ആസിഡാക്രമണം. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിക്ക് ജനല്‍ ഗ്ലാസ് പൊട്ടിച്ച് അക്രമി വീട്ടില്‍ കിടന്നുറങ്ങിയ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ യുവതിയുടെ പരാതിയില്‍ വിനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

0Shares