സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി റിമാണ്ടിൽ; ഒളിവില്‍ കഴിയുകയായിരുന്നു എന്‍മകജെ സ്വദേശി

  • Post category:local news / news
  • Reading time:1 min read
You are currently viewing സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി റിമാണ്ടിൽ; ഒളിവില്‍ കഴിയുകയായിരുന്നു എന്‍മകജെ സ്വദേശി

കുമ്പള / കാസർകോട്: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി.രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതി റിമാണ്ട് ചെയ്‌തു.

മൂന്ന് വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിൻ്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് വീടിൻ്റെ പല ഭാഗത്തായി സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്നുവെന്നാണ് പരാതി. ഇതിന് മുമ്പ് താഹിറയുടെ വീട് ആക്രമിച്ചതിനും കുമ്പളയിലെ താജ് ഹോട്ടലിൻ്റെ സമീപം വെച്ച് വ്യാപാരിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ജാഫര്‍ സാദിഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

0Shares