കാഞ്ഞങ്ങാട് കമ്പല്ലൂരിൽ ഭാര്യക്ക്‌ നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം; പരിക്കേറ്റ മകൻ്റെ നില ഗുരുതരം, പ്രതി അറസ്റ്റിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് കമ്പല്ലൂരിൽ ഭാര്യക്ക്‌ നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം; പരിക്കേറ്റ മകൻ്റെ നില ഗുരുതരം, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് / കാസർകോട്: ഭാര്യയ്ക്ക് നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം .ആക്രമണത്തില്‍ പൊള്ളലേറ്റ മകൻ്റെ നില ഗുരുതരം .ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പി.വി സിദ്ധുനാഥിനാണ് (20) ആക്രമണത്തില്‍ പൊള്ളലേറ്റത്‌. പിതാവ് കമ്പല്ലൂരിലെ പി.വി സുരേന്ദ്രനാഥാണ് (49) ആസിഡ് കൊണ്ട് ആക്രമണം നടത്തിയത്. പ്രതിയെ ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടി ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്‌തു.

ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സുരേന്ദ്രൻ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ആസിഡ് പ്രതി ഭാര്യക്ക് നേരെ എറിയുകയായിരുന്നു. തുടർന്ന് ഓടി മാറിയ ഭാര്യയുടെ തൊട്ടു പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധാർത്ഥിൻ്റെ മേലെ വീണത്.

പുറo ഭാഗം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവൺമെണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകീട്ടാണ് സംഭവം ഉണ്ടായത്.

മുമ്പ് പലതവണയും പ്രതി ഭാര്യയെ മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തി പരിക്കേല്‍പിച്ചിട്ടുണ്ട് .തുടർന്ന് ഇതുസംബന്ധിച്ച്‌ പയ്യന്നൂർ പൊലീസിന് പരാതി നല്‍കി. തുടർന്നുള്ള ദേഷ്യമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.

0Shares