
അബൂദാബി കെ.എം.സി.സി യുടെ ഹെൽത്ത് വിങ്ങായ അബൂദാബി കെ.എം.സി.സി മെഡികെയർ നൽകി വരുന്ന കോവിഡ് സേഫ്റ്റി കിറ്റിന് വേണ്ടി സ്വന്തം ലേബലിൽ സാനിറ്റൈസർ പുറത്തിറക്കി. എല്ലാവിധ ഗവ: മാനദണ്ഡങ്ങൾ പാലിച്ചും മുൻസിപ്പാലിറ്റി അപ്പ്രൂവലുകളോടും കൂടി ഉമ്മുൽ ഖുവൈനിലെ medichem ഇൻഡസ്ട്രീസ് ആണ് കെ.എം.സി.സി ക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നത്.

ലോഞ്ചിങ് medichem പ്രതിനിധി ഷംസീർ കോട്ടപ്പള്ളിയുടെ സാനിധ്യത്തിൽ അബൂദാബി കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ നിർവ്വഹിച്ചു. ജന. സെക്ര. അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, medicare സബ്കമ്മിറ്റി ഭാരവാഹികളായ എ. സഫീഷ്, വി.പി മുഹമ്മദ് ആലം, അസീസ് ആറാട്ടുകടവ്, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ റഷീദലി മമ്പാട്, കെ.കെ അഷ്‌റഫ്, അബ്ദുള്ള കാക്കുനി, ഇ. ടി മുഹമ്മദ് സുനീർ, മെഡികെയർ വിവിധ ജില്ലാ ഭാരവാഹികൾ സംബന്ധിച്ചു.
