ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി

  • Post category:news
  • Reading time:1 min read
You are currently viewing ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി

ലോകത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. ഗുരുതര കുറ്റകൃത്യങ്ങൾ 57.1% കുറഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി. റോഡപകട മരണനിരക്കിലും 16% കുറവുണ്ട്.

ആഗോള ഡേറ്റാ പ്ലാറ്റ്‌ഫോമായ നമ്പിയോയുടെ 2021ലെ സർവേയിലും തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്ന സമയം 31.92 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു. പൊലീസ് അടക്കം സമസ്ത മേഖലകളും ചേർന്നു നടത്തിയ കഠിനാധ്വാനമാണ് ലോകത്തെ സുരക്ഷിത നഗരങ്ങളിൽ ഒന്നായി അബുദാബിയെ മാറ്റിയതെന്ന് അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് അൽ മസ്റൂയി പറഞ്ഞു.

സുരക്ഷയും ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തി. 2021ൽ മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ ഏറ്റവും സുരക്ഷിത നഗരമെന്ന ബഹുമതി തുടർച്ചയായി അഞ്ചാം വർഷവും അബുദാബി നിലനിർത്തി. സൈബർ കുറ്റകൃത്യങ്ങൾ 29.7%, മോഷണം 33.83%, ലഹരി മരുന്നു കേസ് 47.1% കുറഞ്ഞു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിൻ്റെ അനലിറ്റിക്കൽ ഇക്കണോമിസ്റ്റ് മാസികയുടെ സർവേയിൽ വ്യക്തിഗത സുരക്ഷാ സൂചികയിൽ അബുദാബി 29ൽ നിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു.

0Shares