
കാഞ്ഞങ്ങാട്: ജനുവരി 11-ന് ഉച്ചക്ക് 2:30-ന് കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് നടക്കുന്ന അബ്ദുറഹ്മാന്‍ ഔഫ് അനുസ്മരണ സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഔഫിന് കേരളാ മുസ്‌ലിം ജമാഅത്ത നിര്‍മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവന നിര്‍മാണ ഫണ്ട് കാന്തപുരം സ്വീകരിക്കും.

ജില്ലയിലെ ദക്ഷിണ മേഖലയിലെ തൃകരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ സോണുകളിലെ യൂണിറ്റ് തലങ്ങളില്‍ സമാഹരിച്ച സംഖ്യയാണ് ഭാരവാഹികള്‍ കാന്തപുരത്തെ ഏല്‍പ്പിക്കുക. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.
സമസ്ത മുശാവറ അംഗങ്ങളായ എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി യു. സി അബ്ദുല്‍ മജീദ്, ജില്ലാ നേതാക്കളായ സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, സി. എല്‍ ഹമീദ്, മദനി ഹമീദ് ഹാജി, എസ്. വൈ. എസ് നേതാക്കളായ സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബഷീര്‍ പുളിക്കൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സെക്രട്ടറി ശക്കീര്‍ പെട്ടിക്കുണ്ട്, എസ്. എം. എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, എസ്. ജെ. എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദൂര്‍, ഐ. പി. എഫ് ചെയര്‍മാന്‍ ഡോ.അബ്ദുല്ല കാഞ്ഞങ്ങാട്, സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കല്‍,സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, ബഷീര്‍ മങ്കയം, വി. സി അബ്ദുല്ല സഅദി, അബ്ദുല്ല മൗലവി കൊളവയല്‍, സത്താര്‍ പഴയകടപ്പുറം,അബ്ദുറഷീദ് ഹാജി, മഹ്മൂദ് ഹാജി കല്ലൂരാവി, അബ്ദുറഹ്മാന്‍ ഹാജി ബഹറൈന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മധ്യമേഖല സംഗമം ജനുവരി 13-ന് ഉച്ചക്ക് 1:30-ന് വിദ്യാനഗര്‍ സഅദിയ്യ സെന്ററിലും ഉത്തര മേഖലാ സംഗമം വൈകിട്ട 3 മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കും. മുസ്ലിം ജമാഅത്ത സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുലതീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.
