
മഞ്ചേശ്വരം / കാസർകോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസുകളിൽ ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ, ഇൻസ്പെക്ടർ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

രജിസ്‌ട്രേഷനുകൾക്ക് കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരിൽ നിന്നും 18000/- രൂപ മഞ്ചേശ്വരം രജിസ്ട്രാർ ഓഫിസിനകത്ത് നിന്നും ഡി.വൈ.എസ്.പിയും സംഘവും പിടിച്ചെടുത്തു. മറ്റ് നിരവധി ക്രമകേടുകളും പരിശോധനയിൽ കണ്ടെത്തി. അഴിമതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിജിലൻസ് സംഘം നടപടികൾ കടുപ്പിച്ചു.
ഡി.വൈ.എസ്.പിയെ കൂടാതെ എസ്.ഐ ഈശ്വരൻ നമ്പൂതിരി, എ.എസ്.ഐ മധുസുദനൽ വി.എം, സീനിയർ സിവിൽ പോലീസ് ഓഫിസർ രഞ്ജിത് കുമാർ പി.കെ, ബിജു കെ.ബി, പ്രമോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയരക്ടർ സജീർ കെ.പി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

നീലേശ്വരത്ത് ഇൻസ്പെക്ടർ സിബി തോമസും എ.എസ്.ഐമാരായ രാധാകൃഷ്ണൻ, സതീശൻ പി.വി, പ്രിയ.കെ സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ് പി.വി, പടന്ന കൃഷി ഓഫിസർ പി.അംബുജാക്ഷൻ എന്നിവരും മിന്നൽ പരിശോധനയിൽ ചേർന്നു. സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ സംഘം വ്യാഴാഴ്‌ച ഒരേ സമയത്ത് മിന്നൽ പരിശോധന നടത്തിയതായാണ് വിവരം.
