ആധാറും പാനും ബന്ധിപ്പിക്കാൻ ആവില്ല; തീരുമാനവുമായി അക്ഷയ കേന്ദ്രങ്ങള്‍, കാരണം ഇതാണ്

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing ആധാറും പാനും ബന്ധിപ്പിക്കാൻ ആവില്ല; തീരുമാനവുമായി അക്ഷയ കേന്ദ്രങ്ങള്‍, കാരണം ഇതാണ്

2022- 23 സാമ്പത്തിക വര്‍ഷം മാര്‍ച്ച്‌ 31ന് അവസാനിക്കുകയാണ്. ഏപ്രില്‍ 1ന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ ഒട്ടേറെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് പാനും ആധാറും ബന്ധിപ്പിക്കാനുള്ള തീരുമാനം. മാര്‍ച്ച്‌ 31ന് അവസാനിക്കുകയാണ്. മാര്‍ച്ച്‌ 31 വരെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ 1000 രൂപ പിഴ അടയ്‌ക്കേണ്ടിവരും. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്.

പാന്‍ കാര്‍ഡും ആധാറുമായി തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരം 31ന് അവസാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മിക്ക അക്ഷയ കേന്ദ്രങ്ങളിലും ബന്ധിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി. പിഴയടയ്ക്കണമെന്ന വ്യവസ്ഥയെ ചൊല്ലി ഉപഭോക്താക്കളുമായി തര്‍ക്കമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് അക്ഷയ കേന്ദ്രങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

പിഴ അടച്ചാലും കമ്പ്യുട്ടറില്‍ അത് രേഖപ്പെടുത്തുന്നില്ല, ഇത് കാരണം പിഴ അടച്ചതായി ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നത്. പാനും ആധാറും ബന്ധിപ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ 50 രൂപ മുതല്‍ 100 രൂപ വരെയാണ് വാങ്ങാറുള്ളത്. നെറ്റ് ഉപയോഗിക്കുന്ന സമയം അനുസരിച്ചാണ് ഫീസ് ഈടാക്കുന്നതിലെ വ്യത്യാസം.

മാര്‍ച്ച്‌ 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ജീവമാകുമെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നേരത്തെ ആദായ നികുതി വകുപ്പ് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവസാനിച്ചത്. തുടര്‍ന്ന് 1000 രൂപ പിഴയോടെ മാര്‍ച്ച്‌ 31 വരെ ബന്ധിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്താണ് സംഭവിക്കുക

2023 മാര്‍ച്ച്‌ 31നകം ഒരു കാര്‍ഡ് ഉടമ അവരുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, ഐ.ടി വകുപ്പിൻ്റെ ഉപദേശം അനുസരിച്ച്‌ അവരുടെ പാന്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമാകും. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍- പാന്‍കാര്‍ഡ് ലിങ്കിംഗ് അത്യാവശ്യമാണ്.

ലിങ്ക് ചെയ്യുന്നത് എങ്ങനെ?

eportal.incometax.gov.in or incometaxindiaefiling.gov.in. എന്ന ആദായ നികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

പാന്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ യൂസര്‍ ഐ.ഡിയായി നല്‍കുക.

യൂസര്‍ ഐ.ഡിയും, പാസ് വേര്‍ഡും, ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.

തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.

ഹോം പേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

പേരും, പാന്‍കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ടൈപ്പ് ചെയ്യുക.

ശേഷം I have only year of birth in Aadhaar card ല്‍ ക്ലിക്ക് ചെയ്യുക. കാപ് ച് ടൈപ്പ് ചെയ്യുക.

ഇതോടെ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

Courtesy: One India News

0Shares