സമയവും ഭൗതികശാസ്ത്ര നിയമങ്ങളും പിന്നിലേക്ക് സഞ്ചരിക്കുന്ന ലോകം; ഭൂമിയോട് ചേര്‍ന്നുതന്നെ മറ്റൊരു ലോകമുണ്ടെന്ന കണ്ടെത്തളുമായി നാസ

  • Post category:news
  • Reading time:1 min read
You are currently viewing സമയവും ഭൗതികശാസ്ത്ര നിയമങ്ങളും പിന്നിലേക്ക് സഞ്ചരിക്കുന്ന ലോകം; ഭൂമിയോട് ചേര്‍ന്നുതന്നെ മറ്റൊരു ലോകമുണ്ടെന്ന കണ്ടെത്തളുമായി നാസ

നമ്മുടെതന്നെ സൗരയൂഥത്തിൽ അല്ലെങ്കിൽ പുറത്ത് എവിടെയോ അന്യഗ്രഹജീവികൾ ഉണ്ടാവും എന്ന പ്രതീക്ഷയിൽ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പരീക്ഷണങ്ങൾക്കൊടുവിൽ സമാന്തരലോകത്തിനുള്ള സാധ്യതകൾ കണ്ടെത്തിയതായി യു. എസ് ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ . നമ്മുടെ ലോകത്തിനു ‘തൊട്ടരികിൽ’ തെന്നെയാണ് ഈ ലോകമെന്ന് നാസ പറയുന്നു. പക്ഷെ ഒരു വ്യത്യാസം മാത്രം ഇവിടെ സമയവും ഭൗതികശാസ്ത്ര നിയമങ്ങളും റിവേഴ്‌സ് അഥവ പിന്നിലേക്കാണെന്നാണ് നിഗമനം.

കോസ്മിക് കിരണവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണങ്ങളാണ് ഈ സമാന്തര ലോകം കണ്ടെത്തിയത്. 1952 മുതൽ നടത്തുന്ന നാസ പരീക്ഷണങ്ങളാണ് ഇപ്പോൾ ലക്‌ഷ്യം കണ്ടത്. സമാന്തര ലോകത്തിന്‍റെ സാധ്യതകൾ കണ്ടെത്തിയിരിക്കുന്നത് അൻ്റർട്ടിക് ഇംപൾസിവ് ട്രാൻസിയൻ്റ് ആൻ്റിന എന്ന പരീക്ഷണത്തിലൂടെയാണ് . അൻ്റാർട്ടിക്ക ധ്രുവത്തിനു സമാന്തരമായി മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഭയാനകമായ ബലൂൺ ആണ് ഇത്. ബഹിരാകാശത്തുനിന്ന് ഉയർന്ന ഊർജം വഹിച്ചുകൊണ്ട് ഭൂമിയിലേക്ക് കാറ്റ് വീശാറുണ്ട്.

മനുഷ്യന് കൃത്രിമമായി സൃഷ്ടിക്കുന്നതിന്‍റെ പതിനായിരക്കണക്കിന് ഇരട്ടി ശക്തിയുള്ളതാണ് ഇത്തരത്തിലുള്ള ചില അതിശക്തമായ കാറ്റുകൾ. ഇവയുടെ അപഗ്രഥനങ്ങളിലൂടെ സമാന്തരലോകത്തിന്‍റെ സാധ്യതകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സാധാരണയായി ഉണ്ടാകുന്ന താഴ്ന്ന ഊർജ്ജത്തിന്‍റെ കണികകളായ ന്യൂട്രിനോകൾക്ക് ഭൂമിയിലൂടെ കടന്നു പോകാനാവും. എന്നാൽ ഉയർന്ന ഊർജം വഹിക്കുന്ന വസ്തുക്കളെയെല്ലാം ഭൂമി തടഞ്ഞുനിർത്തും.

അതുകൊണ്ട് തന്നെ ഉയർന്ന എനർജി വഹിക്കുന്ന വസ്തുക്കൾ ബഹിരാകാശത്തിനു പുറത്ത്, താഴ്ഭാഗത്തുനിന്ന് എത്തുന്നതാണെന്നാണ് നാസയുടെ നിഗമനം. എന്നാൽ, അടുത്തിടെ കണ്ടെത്തിയ ഒരു ന്യൂട്രിനോ മുകൾ ഭാഗത്തുനിന്ന് എത്തിയതാണെന്നാണ് നാസ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ സമയം പിന്നിലേക്ക് സഞ്ചരിക്കുന്നതാണെന്ന് ശാസ്ത്രകാരന്മാർ പറയുന്നു. ഈ പ്രതിഭാസത്തിനുള്ള ഏറ്റവും ലളിതമായ വിശദീകരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത് മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ്.

മഹാവിസ്ഫോടനം നടന്നപ്പോൾ രണ്ട് ലോകങ്ങൾ രൂപപ്പെട്ടിട്ടുണ്ടാവാമെന്നും അതിൽ ഭൂമിക്കു സമാന്തരമായിട്ടുള്ള മറ്റൊന്ന് ഇപ്പോൾ കണ്ടെത്തിയതാവാമെന്ന നിഗമനത്തിലാണ് നാസ ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്.

0Shares