അടിമാലിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു, നിരവധി പേർക്ക് സാരമായി പരിക്കേറ്റു

You are currently viewing അടിമാലിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു, നിരവധി പേർക്ക് സാരമായി പരിക്കേറ്റു

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ് നാലുപേർ മരിച്ചു. തൻവിക്ക് (2), പിതാവ് അഭിനേഷ് മൂർത്തി (44), തേനി സ്വദേശി ഗുണശേഖരൻ (75), സേതു (38) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തിരുനൽ വേലിയിലെ പ്രഷർ കുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദ യാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തി.

ആളൊഴിഞ്ഞ കുന്നിൻ ചെരിവിലായതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായി. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

0Shares