വാഹന നിയമങ്ങൾ കുട്ടികളും അറിയണം; സ്‌കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി

You are currently viewing വാഹന നിയമങ്ങൾ കുട്ടികളും അറിയണം; സ്‌കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി

നെല്ലിക്കട്ട / കാസർകോട്: വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും ആയമാർക്കും വേണ്ടിയാണ് ക്ലാസ്. വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വിജയൻ മേലത്ത് കുട്ടികളുമായി സംവദിച്ചു.

പി.ടി.എ വൈസ്. പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം സ്വാഗതം പറഞ്ഞു.പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ഹുസൈൻ ബേർക്ക പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ജയരാജൻ നന്ദി പറഞ്ഞു.

0Shares