കാസർകോട് ജില്ലയിൽ ആകെ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ ആകെ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും

കാസര്‍കോട്: ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 ന് തുടങ്ങും. 80 വയസിനു മുകളിലുള്ള 8092 പേരും ഭിന്നശേഷി വിഭാഗത്തിലെ 4281 പേരും കോവിഡ് 19 സ്ഥിരീകരിച്ച ഒരാളുമുള്‍പ്പെടെ ജില്ലയില്‍ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ 25 ടീമുകളെ നിയോഗിച്ചു.

രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ടീം. അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ രണ്ട് വരെ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. പോസ്റ്റല്‍ ബാലറ്റ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ദിവസം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെയും ഏജന്റുമാരെയും അറിയിക്കും. ഇവര്‍ക്ക് ഏഴ് മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ നിന്ന് വോട്ടിങ് നിരീക്ഷിക്കാവുന്നതാണ്. ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോം നല്‍കുന്നതിനായി 983 ബി.എല്‍. ഒമാരെയായിരുന്നു ജില്ലയില്‍ ചുമതലപ്പെടുത്തിയിരുന്നത്.

തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

വോട്ട് ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ടര്‍ക്ക് അവരായിരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്‍റെ ഒപ്പ് പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ച ശേഷം പോളിങ് ഓഫീസര്‍ക്ക് മടക്കി നല്‍കണം.

0Shares