ഉക്രെയിൻ – റഷ്യ യുദ്ധത്തിൽ ഒരു രഹസ്യ സമാധാന ദൗത്യം നടക്കുന്നു; വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

  • Post category:international / news
  • Reading time:1 min read
You are currently viewing ഉക്രെയിൻ – റഷ്യ യുദ്ധത്തിൽ ഒരു രഹസ്യ സമാധാന ദൗത്യം നടക്കുന്നു; വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിൽ ഒരു രഹസ്യ സമാധാന “ദൗത്യം” നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. യുദ്ധസമയത്ത് റഷ്യയിലേക്ക് കൊണ്ടുപോയ ഉക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരാൻ വത്തിക്കാൻ സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു. എന്നാൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയില്ല.

യുദ്ധം അവസാനിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് എന്നും മാർപാപ്പ ഹംഗറിയിൽ നിന്നുള്ള യാത്രാമധ്യേ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. പബ്ലിക് അല്ലാത്ത ഒരു ദൗത്യം നടക്കുന്നുണ്ട് എന്നും അത് പരസ്യമാകുമ്പോൾ ഞാൻ അതിനെക്കുറിച്ച് സംസാരിക്കും എന്നും അദ്ദേഹം പറയുന്നു.

അതേസമയം ഈ വാരാന്ത്യത്തിൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനുമായോ ഹംഗറിയിലെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയുമായോ ബുഡാപെസ്റ്റിൽ നടത്തിയ ചർച്ചയിൽ സമാധാന സംരംഭങ്ങളെ കുറിച്ച് സംസാരിച്ചോ എന്ന് ചോദിച്ചപ്പോൾ മാർപ്പാപ്പ വിശദാംശങ്ങളൊന്നും നൽകിയില്ല.
കഴിഞ്ഞ വർഷം റഷ്യ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ ഉക്രേനിയൻ കുട്ടികളെ നാടുകടത്തുന്നത് ആശങ്കാജനകമാണ്.

ചില തടവുകാരുടെ കൈമാറ്റങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ പരിശുദ്ധ സിംഹാസനം ഇതിനകം സഹായിച്ചിട്ടുണ്ടെന്നും കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാൻ മാനുഷികമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മാർപാപ്പ പറഞ്ഞു.കഴിഞ്ഞയാഴ്ച ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ വത്തിക്കാനിൽ മാർപ്പാപയുമായി കൂടിക്കാഴ്ച നടത്തുകയും റഷ്യൻ അധിനിവേശത്തെത്തുടർന്ന് പിടികൂടിയ ഉക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തടവുകാരുടെ കൈമാറ്റം നന്നായി നടന്നു എന്നും ഇതും നന്നായി നടക്കുമെന്ന് ഞാൻ കരുതുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares