
കാഞ്ഞങ്ങാട് / കാസർകോട്: രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാടായി ഗവൺമെണ്ട് എല്‍.പി സ്‌കൂര്‍ അധ്യാപകന്‍ മാവുങ്കല്‍ ചൈതന്യ കോംപ്ലക്‌സിലെ ദേവദാസിൻ്റെയും സ്‌മിതയുടെയും മകള്‍ ദേവിക ദാസ് ( 22) ആണ് മരിച്ചത്.
വെള്ളിയാഴ്‌ച വൈകിട്ട് മൂന്നരയോടെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിലാണ് തൂങ്ങി മരിച്ചത്. ദേവിക കോട്ടയം സി.എം.എസ് കോളേജിലെ സുവോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആണ്.

മരണപ്പെട്ട ദേവികയുടെ സഹോദരി ദിയാ ദാസ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍). യുവതിയുടെ അകാല വിയോഗത്തിൽ നാടാകെ ദുഃഖത്തിലായി. സംഭവത്തിൽ ഹൊസ്‌ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -04842448830, മൈത്രി ( കൊച്ചി)- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
