
കാസർകോട്: നഗരസഭയും ജനറൽ ‘ആശുപത്രി സെക്കണ്ടറിതല പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായുള്ള പാലിയേറ്റിവ് കുടുംബ സംഗമത്തിന് തുടക്കമായി.
നഗരസഭ ചെയർമാൻ അഡ്വ വി.എം മുനീർ ഉൽഘാടനം ചെയ്‌തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. ഡപ്യൂട്ടി സുപ്രണ്ട് ഡോ. ജമാൽ അഹ്മദ് സ്വാഗതം പറഞ്ഞു.

വികസന സ്റ്റാണ്ടിഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ,കൗൺസിലർമാരായ വി.എം സൈനുദ്ദീൻ, രമേഷൻ, വിമല ശ്രീധർ, അഫീല ബഷീർ, സക്കീന മൊയ്‌തീൻ, ഹസീന നൗഷാദ്, രജനി, ഡോ. സാഹിദ്,
നഴ്‌സിംഗ് സുപ്രണ്ട് മിനി ജോസഫ്, ജെ.പി.എച്ച്.എൻ പ്രിൻസിപ്പൽ പി.ശ്യാമള പി.ആർ.ഒ സൽമ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സുസ്‌മിത, മാഹിൻ കുന്നിൽ, എ.ധനിക, ആയിഷ എന്നിവർ നേതൃത്വം നൽകി. ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റിവ് കുടുംബങ്ങൾ സംബന്ധിച്ചു.
