
കാഞ്ഞങ്ങാട് / കാസർകോട്: ഹൊസ്‌ദുർഗ്, അമ്പലത്തറ, പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിഅറസ്റ്റിൽ. കാഞ്ഞിരപ്പൊയിൽ, പെർളത്ത് ഹൌസ്, അശോകൻ(33) ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട്, സേലത്ത് നിന്നുമാണ് അറസ്റ്റ് ചെയ്‌തതായി ഹൊസ്‌ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായർ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന കാപ പ്രകാരം ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ കാപ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഒളിവിൽ പോയ അശോകനെ തമിഴ്‌നാട്ടിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. സംഘത്തിൽ പോലീസുകാരായ എസ്.സി.പി.ഒ സനീഷ് കുമാർ, സി.പി.ഒ രജീഷ് എന്നിവർ ഉണ്ടായിരുന്നു.

കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ കാഞ്ഞങ്ങാട് സബ് വിഷൻ പരിധിയിൽ നിന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് അബ്ദുള്ളയുടെ മകൻ ആസിഫ് ഗർഡർ വളപ്പ്(21), ബളാൽ, അത്തിക്കടവ്, ഹരീഷ് കുമാർ (48) എന്നിവരെയും കാപ പ്രകാരം അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇവരെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചതായി ഹൊസ്‌ദുർഗ് ഡി.വൈ.എസ്.പി അറിയിച്ചു.
