എല്ലാവരോടും യാത്ര പറയുന്നു; അഞ്ജു എഴുതിയതെന്ന് കരുതുന്ന കുറിപ്പിൻ്റെ പൊരുൾ തേടി അന്വേഷണം, മരണത്തിൽ ദുരൂഹതയേറുന്നു, കാരണം തേടി പോലീസ്

You are currently viewing എല്ലാവരോടും യാത്ര പറയുന്നു; അഞ്ജു എഴുതിയതെന്ന് കരുതുന്ന കുറിപ്പിൻ്റെ പൊരുൾ തേടി അന്വേഷണം, മരണത്തിൽ ദുരൂഹതയേറുന്നു, കാരണം തേടി പോലീസ്

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യ ആണെന്ന് സംശയം ഉയരുന്നതിന് പിന്നാലെ മരണകാരണം തേടി പോലീസ്. ഭക്ഷ്യവിഷബാധ അല്ലെന്നും വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തില്‍ അഞ്ജുവിൻ്റെ ആത്മഹത്യ ആണെന്ന് സംശയിച്ചേക്കാവുന്ന കുറിപ്പും പോലീസിന് കിട്ടിയിരുന്നു. മേൽപ്പറമ്പ് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകൾ അഞ്ജുശ്രീ(20)യാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. പോസ്റ്മോർട്ടത്തിൽ ആന്തരിക അവയവ പരിശോധനകളുടെ (പത്തോളജി) റിപ്പോർട്ടുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. അന്വേഷണത്തിൽ ഉടൻ മരണകാരണത്തിൽ വ്യക്തത വരും. അന്നേരം മാത്രമേ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് കേസന്വേഷിക്കുന്ന ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ ചാനൽ ആർ.ബിയോട് പറഞ്ഞു.

അഞ്ജുവിൻ്റെ ഒരു കൂട്ടുകാരൻ ഒന്നരമാസം മുമ്പ് മരണപ്പെട്ടതായി പറയുന്നുണ്ട്. രണ്ട് കൊല്ലമായുള്ള അടുപ്പമായിരുന്നുവെന്നും താന്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു എന്നും എല്ലാവരോടും യാത്ര പറയുന്നു എന്നും അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റെ കൈവശം കിട്ടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്‌ളൂയിഡ് ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു.

ജനുവരി 6-ന് പെൺകുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായതിനെ തുടർന്ന് അന്നു തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി ഏഴിന് മരണപ്പെടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷ ബാധയേറ്റതാണെന്ന ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിനി ഓൺലൈനായി ഓർഡർ ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.

0Shares