തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു; പനിയും കടുത്ത തലവേദനയും, മരിച്ചത് താമസ സ്ഥലത്ത് കുഴഞ്ഞുവീണ്

You are currently viewing തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു; പനിയും കടുത്ത തലവേദനയും, മരിച്ചത് താമസ സ്ഥലത്ത് കുഴഞ്ഞുവീണ്

കാസർകോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിൻ്റെയും ജുബൈര്യയുടെയും മകന്‍ അബ്‌ദുല്‍ റഹ്മാന്‍ ഫര്‍സീന്‍ (30) ആണ് മരിച്ചത്. ദേര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ ജോലിചെയ്‌തു വരികയായിരുന്നു.

വ്യാഴാഴ്‌ച രാത്രി ദുബായ് സമയം 11 മണിയോടെയാണ് മരണം. ദേര നൈഫിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പനിയും തലവേദനയും കാരണം രണ്ട് ദിവസമായി ഫര്‍സീന്‍ ജോലിക്ക് പോയിരുന്നില്ല. പിതാവ് മന്‍സൂറിനും സഹോദരന്‍ ഫയ്‌സിനും പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ തന്നെയാണ് ജോലി. വിസിറ്റിംഗ് വിസയില്‍ എത്തിയ ഫര്‍സീൻ്റെ ഉമ്മയും ഇളയ സഹോദരന്‍ മാസിമും കുറച്ചുദിവസമായി ദുബായിലുണ്ട്.

എല്ലാവരും രാത്രി പുറത്തുപോയ സമയത്താണ് ഫര്‍സീൻ്റെ മരണം. മയ്യത്ത് ദുബായില്‍ തന്നെ ഖബറടക്കും എന്നാണ് വിവരം.

0Shares