
കാസര്‍കോട്: മേല്‍പറമ്പ് അരമങ്ങാനം സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു. കെ.എം.സി.സി ഖത്തര്‍- ചെമനാട് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കൂടിയായ റംഷാദ് (38) ആണ് മരിച്ചത്. ഖത്തറില്‍ ബിസിനസ് ചെയ്‌തു വരികയായിരുന്നു.

ബുധനാഴ്‌ച വൈകിട്ട് കാറില്‍ സഞ്ചരിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ റംഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബേക്കല്‍ മുഹമ്മദിൻ്റെയും ആയിഷയുടേയും മകനാണ്. അസീസ തളങ്കര ഭാര്യയാണ്. റബീഹ്, റിസ മക്കളാണ്. റുഖുമുദ്ദീന്‍, റംസീന, റുക്‌സാന സഹോദരങ്ങളാണ്. യുവാവിൻ്റെ മരണം നാടിനെ ദുഃഖത്തിലാക്കി.
