
കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം വ്യാഴാഴ്‌ച രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും മകന്‍ വി.എം മജാസ് (34) ആണ് മരിച്ചത്.
ബുധനാഴ്‌ച ബംഗളൂരു സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലുണ്ടായ ബൈക്ക് അപകടത്തിലാണ് മജാസ് മരിച്ചത്. മജാസ് മടിവാളയില്‍ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മജാസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മജാസിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ മാലിക് ദീനാര്‍ വലിയ ജുമാ അത്ത് പള്ളി അങ്കണത്തില്‍ മൃതദേഹം ഖബറടക്കും. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജീവനക്കാരൻ ആയിരുന്നു മജാസ്. മുംതാസ് ഭാര്യയാണ്. ഇജാസ്. സഫ്രിന്‍ സഹോദരങ്ങളാണ്.
