
ആദൂര്‍ / കാസർകോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബണ്ണത്തംപാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി.എ ഖാസിം (28) ആണ് മരിച്ചത്. 21 മുതല്‍ ഖാസിമിനെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു.

ഞായറാഴ്‌ച ഉച്ചയോടെയാണ് ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടം നടത്തി. യുവാവിൻ്റെ ദുരൂഹ മരണത്തിൽ ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് മാസം മുമ്പാണ് ഖാസിമിൻ്റെ പിതാവ് മരിച്ചത്. ഖദീജയാണ് മാതാവ്. ഫായിസ്, സൈനുദ്ദീന്‍, സാജിദ, സാബിറ എന്നിവർ സഹോദരങ്ങളാണ്.
