
ചെർക്കള/ കാസർകോട്: തുടർച്ചയായി 15 ആം തവണയും നൂറുമേനി വിജയം കൈവരിച്ച പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷെഫീഖ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

23 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ ഉപഹാരം നൽകിയാണ് അനുമോദിച്ചത്. പി.ടി.എ. വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ.അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം,സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, പുരുഷോത്തമൻ നായർ, ഏലിയാമ്മ ടീച്ചർ, പ്രദീപ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
