
ദമ്മാം: ‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിൻ്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ.സി.എഫ്- ആർ.എസ്..സി ദമ്മാം സെൻ്റെറലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ദമ്മാം ഐ.സി.എഫ് ഹാളിൽ നടന്ന സംഗമം ഇൻ്റെർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്‌തു.

വളണ്ടിയർ കോർ അംഗങ്ങളായി, ശംസുദ്ധീൻ സഅദി (ചെയർമാൻ) സഈദ് പുഴക്കൽ (ജനറൽ കൺവീനർ) അബ്ബാസ് തെന്നല (കോർഡിനേറ്റർ).
മുനീർ തോട്ടട (ഫിനാൻസ്.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി, സലീം സഅദി (വൈസ്. ചെയർമാൻ) ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ (ജോയിണ്ട് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.
