താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച; സഅദിയ്യയില്‍ പ്രൗഢമായ സമാപനം

  • Post category:local news / news
  • Reading time:2 mins read
You are currently viewing താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച; സഅദിയ്യയില്‍ പ്രൗഢമായ സമാപനം

ദേളി / കാസർകോട്: അരനൂറ്റാണ്ട് ആദര്‍ശ പ്രസ്ഥാനത്തിനും ജാമിഅ സഅദിയ്യക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും രണ്ട് ദിവസമായി നടന്ന വരുന്ന ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ സമാപനം.

സമാപന പ്രാര്‍ത്ഥന സമ്മേളനം സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സാദാത്ത് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി നിബ്രാസുല്‍ ഉലമ എകെ ഉസ്താദ് ബുക് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണംവും കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അനുസ്മരണ പ്രഭാഷണവും നടത്തി. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, എകെഎം അഷ്റഫ് എംഎല്‍എ പ്രസംഗിച്ചു.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി, ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, ഹിബത്തുല്ല അല്‍ ബുഖാരി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, വിപിഎം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, കെകെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ ഹകീം സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഡോ. മുഹമ്മദ് അമീന്‍ സഖാഫി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി ബഹ്റൈന്‍, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, അബ്ദുല്‍ സലാം ദേളി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി കെസി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദുയും പറഞ്ഞു.

0Shares