മലയാളത്തിന് മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്: എ.പി അബ്ദുള്ളക്കുട്ടി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മലയാളത്തിന് മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്: എ.പി അബ്ദുള്ളക്കുട്ടി

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മാലിക് മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടാണെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ. പി അബ്ദുള്ളക്കുട്ടി.

സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലിക്കെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ ഇങ്ങിനെ:

മാലിക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരം. സിനിമ സംവിധാകയന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ്നാരായണന്‍റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള്‍ തിരുത്തി പറയേണ്ടി വരും. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായകന്‍റെയും, ഫഹദിന്‍റെയും സംയുക്ത കലയാണ്.

ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.

നിമിഷ മുതൽ എന്‍റെ നാട്ടുകാരൻ അമൽ വരെ… മലയാള സിനിമയ്ക്ക് മാലിക് ഒരു മുതൽക്കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരന്മാരെയെല്ലാം അഭിനന്ദിക്കുന്നു.’

0Shares