ബൈക്കിൽ കാറിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; അപകടത്തിൽ മരിച്ചത് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി

You are currently viewing ബൈക്കിൽ കാറിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; അപകടത്തിൽ മരിച്ചത് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി

കാസര്‍കോട്: ബൈക്കിൽ കാറിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. കോളിയടുക്കം ആയിഷ മന്‍സിലിലെ മുഹമ്മദ് അഷ്‌റഫിൻ്റെ മകനും മംഗളുരു പി.എ ഫസ്റ്റ് ഗ്രേഡ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമായ സി.എ സര്‍ഫ്രാസുല്‍ അമാന്‍ (19) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്‌ജിദിന് സമീപമാണ് അപകടം.

കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മംഗളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. വിദ്യാർത്ഥിയുടെ അപകട മരണത്തിൽ നാടാകെ ദുഖത്തിലായി.

അപകടത്തിനിടെ പിറകില്‍ വരികയായിരുന്നു ഓട്ടോറിക്ഷ കാറില്‍ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു. അപകടത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വിവരം അറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു.

0Shares