
പല തവണ വിളിച്ചാലും തനിക്ക് അടുപ്പം ഉള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല എന്ന് ഇടത് എം.എൽ.എ യു. പ്രതിഭ. പൊതു ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയെ സാക്ഷി നിർത്തിയായിരുന്നു എം.എൽ.എയുടെ പരാതി. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എൽഎ പറഞ്ഞു.

പക്ഷേ മറ്റൊരു മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്നാണ് പരാതി. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നത് എന്ന് ആ മന്ത്രി മനസിലാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടു. ഫോൺ എടുക്കാത്ത മന്ത്രി ആരെന്ന് എം.എൽ.എ പ്രസംഗത്തിൽ പറഞ്ഞില്ല. പൊതുചടങ്ങിൽ ആയിരുന്നു എം.എൽ.എയുടെ പ്രതികരണം.
