‘കൊല്ലത്ത് കലയിൽ ഇക്കൊല്ലം’; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ ഒന്നാമത്, പാലക്കാട് രണ്ടാമത്

You are currently viewing ‘കൊല്ലത്ത് കലയിൽ ഇക്കൊല്ലം’; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ ഒന്നാമത്, പാലക്കാട് രണ്ടാമത്

കൊല്ലം: 62-ാമത് സ്‌കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഹൈ സ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളിൽ 128 മത്സരങ്ങൾ പൂർത്തിയായപ്പോൾ 484 പോയിണ്ടുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 475 പോയിണ്ടുമായി പാലക്കാട് രണ്ടാമതും 473 പോയിന്‍റുമായി നിലവിലെ ജേതാക്കളായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

ആതിഥേയരായ കൊല്ലം 470 പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്. 458 പോയിണ്ടുള്ള തൃശൂരും 448 പോയിണ്ടുള്ള എറണാകുളവും 445 പോയിന്‍റുള്ള മലപ്പുറവുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്കോർ നില സൂചിപ്പിക്കുന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലാകിരീടത്തിനായി നടക്കുന്ന്.

ഹൈസ്‌കൂൾ വിഭാഗത്തിൽ 246 പോയിന്‍റുമായി കണ്ണൂർ ഒന്നാമതാണ്. 242 പോയിണ്ട് വീതമുള്ള പാലക്കാടും കൊല്ലവുമാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാമത്. 240 പോയിണ്ടുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 238 പോയിണ്ടുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. പാലക്കാടിനും കോഴിക്കോടിനും 233 പോയിണ്ട് വീതമുണ്ട്.

ഹൈസ്‌കൂൾ വിഭാഗം അറബി കലോത്സവത്തിൽ 60 പോയിണ്ട് വീതമുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളാണ് ഒന്നാമത്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം കാസർഗോഡ് ജില്ലകൾക്ക് 58 പോയിണ്ട് വീതമുണ്ട്. ഹൈസ്‌കൂൾ സംസ്‌കൃത കലോത്സവത്തിൽ 65 പോയിണ്ട് വീതം നേടിയിട്ടുള്ള പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകൾ മുന്നിട്ട് നിൽക്കുന്നു.

സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ 116 പോയിണ്ട് നേടി ഒന്നാമതാണ്. 63 പോയിണ്ടുള്ള പത്തനംതിട്ട കിടങ്ങന്നൂർ എസ്. ജി.വി.എച്ച്.എസ്.എസ്. ആണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം വഴുതക്കാട് കാർമേൽ എച്ച്എസ്എസ് 59 പോയിണ്ടുമായി മൂന്നാമതാണ്.

0Shares