‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാന്‍റെ ‘തല്ലുമാല’യുടെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ചിത്രത്തിൽ ഒരുപാട് അടികളും തിരിച്ചടികളും ഉണ്ടാകുമെന്ന് ട്രെയിലർ കാണിക്കുന്നു.

ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തും. ഇതാദ്യമായാണ് ടൊവീനോയും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്നത്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥയെഴുതി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ടൊവീനോയ്ക്ക് രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. 20 വയസ്സുകാരനായെത്തുന്ന ടൊവീനോയുടെ വീഡിയോ ഗാനം നേരത്തെ ട്രെൻഡിംഗായിരുന്നു. ദുബായിലും തലശ്ശേരിയിലും കണ്ണൂരിന്റെ പരിസരങ്ങളിലുമായാണ് ചിത്രത്തിന്‍റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. ടൊവീനോയെയും കല്യാണിയെയും കൂടാതെ ലുക്മാൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ഗോകുലൻ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

0Shares