പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും; ഇടയിൽപ്പെട്ട ബി.ജെ.പി നേതാവിൻ്റെ ഭാര്യ വെടിയേറ്റ് മരിച്ചു ; പോലീസിനെതിരെ കൊലക്കേസ്

  • Post category:national / news
  • Reading time:1 min read
You are currently viewing പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും; ഇടയിൽപ്പെട്ട  ബി.ജെ.പി നേതാവിൻ്റെ  ഭാര്യ വെടിയേറ്റ് മരിച്ചു ; പോലീസിനെതിരെ കൊലക്കേസ്

ഉത്താരാഖണ്ഡില്‍ യു.പി പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും. സംഭവത്തില്‍ ബി.ജെ.പി നേതാവിൻ്റെ ഭാര്യ വെടിയേറ്റ് മരിക്കുകയും അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഖനന മാഫിയ സഫറിനെ അറസ്റ്റ് ചെയ്യാനാണ് മൊറാദാബാദ് പോലീസ് സംഘം ഉത്തരാഖണ്ഡിലെ ജാസ്പൂരിലെത്തിയത്. 50,000 രൂപ റിവാഡ് പ്രഖ്യാപിച്ചയാളാണ് സഫറെന്ന് യു.പി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരാഖണ്ഡിലെ അധികാരികളെയോ പോലീസിനെയോ അറിയിക്കാതെയാണ് യു.പി പോലീസ് ഓപ്പറഷന്‍ നടത്തിയതെന്നും ആരോപണമുണ്ട്. എം.എല്‍.എയുടെ ഭാര്യ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസുകാരെ തടഞ്ഞുവച്ചു. യു.പി പോലീസിനെതിരെ ഉത്തരാഖണ്ഡില്‍ കൊലക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0Shares