ഗവർണറെ സർവകലാ ശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി, സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing ഗവർണറെ സർവകലാ ശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി, സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി. നിഷേധാത്മക സമീപനത്തിന് ചരിത്രം നിങ്ങൾക്കു മാപ്പ് തരില്ലെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സർക്കാർ നിർദ്ദേശം അംഗീകരിക്കാതെ സഭയിൽ പ്രതിപക്ഷം. മാർക്സിസ്റ്റ് വത്കരണത്തിന് ശ്രമമെന്നും സമിതിയിൽ പ്രതിപക്ഷ നേതാവിനെയും സ്‌പീക്കറിനെയും വെറുതേ വയ്ക്കുന്നെന്ന് മാത്രമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. 14 സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗവർണർക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമർശനം ഉന്നയിച്ചു. വിമർശനങ്ങൾക്ക് ഇടയിലും പ്രതിപക്ഷം ബിൽ അംഗീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ചാൻസലറെ നിശ്ചയിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും അടങ്ങിയ സമിതി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർവകലാശാല ഭരണം മുഴുവൻ ഗവർണർ ഏറ്റെടുത്ത പ്രതീതി അംഗീകരിക്കാൻ ആവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു. എന്നാൽ സമിതിയിൽ സർക്കാരിന് മേൽക്കൈയുണ്ടാകും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്‌പീക്കർ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് നിയമ മന്ത്രി പറഞ്ഞു. പ്രതിപക്ഷ ശിപാർശ ഭാഗികമായി അംഗീകരിച്ചു. സ്‌പീക്കറെ വയ്ക്കുന്നതിന് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ചാൻസലർ ആക്കണമെന്നും ആവശ്യം.

സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വം. വിരമിച്ച ജഡ്ജിമാരല്ലെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കലാമണ്ഡലത്തിലെ ചാൻസലറായി മല്ലികാ സാരാഭായി ആണോ വിരമിച്ച ജഡ്ജ് ആണോ വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഗവർണറുടെ നടപടിയിലെ രാഷ്ട്രീയം ലീഗ് തിരിച്ചറിഞ്ഞു. അത് എതിർക്കപ്പെടേണ്ട രാഷ്ട്രീയമാണെന്ന് ലീഗ് തിരിച്ചറിഞ്ഞു. അതാണ് കോൺഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം. വി.സിമാരുടെ രാജി ആവശ്യപ്പെട്ടതിനെ ലീഗ് എതിർത്തത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പി.രാജീവിൻ്റെ പ്രതികരണമുണ്ടായത്.

പ്രതിപക്ഷ നിർദ്ദേശം തള്ളി

ചാൻസലർ സ്ഥാനത്ത് സ്ഥാനത്ത് വിരമിച്ച ജഡ്ജിമാർഎന്ന ആവശ്യത്തിൽ വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിലും ആധികാരിക വാക്കാണെന്ന് കരുതുന്നില്ലെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു ചാൻസലറോ 14 ചാൻസലറോ എന്ന് തീരുമാനിച്ചിട്ടില്ല. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമം വേണമെന്നും മന്ത്രി പറഞ്ഞു.

കെ.ടി.യുവിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഐ.ബി സതീഷ് ആവശ്യപ്പെട്ടു. താത്കാലിക വി.സി വന്ന ശേഷം സ്റ്റിയറിങ് കമ്മറ്റി നടക്കുന്നത് മസ്ക്കറ്റ് ഹോട്ടലിലെ പുൽത്തകിടിയിൽ.കോൺഗ്രസ് പിന്തുണയുള്ള സേവ് യൂണിവേഴ്സിറ്റി കമ്മറ്റിയാണ് ഇതിന് പിന്നിൽ. ഉന്നതതല അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറാവണമെന്നും ആവശ്യമുന്നയിച്ചു.

0Shares