‘777 ചാര്‍ളി’ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘777 ചാര്‍ളി’ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

രക്ഷിത് ഷെട്ടിയുടെ ‘777 ചാർലി’ എന്ന ചിത്രം ഉടൻ തന്നെ ഒ.ടി.ടി.യിൽ എത്തും.
ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ട് ആണ് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 29ന് വൂട്ട് സെലക്റ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ജൂൺ 10ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ചാര്‍ലി ധര്‍മയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും ധർമയുടെ ജീവിതത്തിലെ പിന്നീടുള്ള മാറ്റവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന വളരെ കുറച്ച് സിനിമകൾ മാത്രമേ ഉള്ളൂവെന്നതിനാൽ 777 ചാർലി വളരെയധികം ശ്രദ്ധ നേടിയിരുന്നു.

0Shares