62 ാമത് സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം നേടി തിരുവനന്തപുരം

  • Post category:news
  • Reading time:1 min read
You are currently viewing 62 ാമത് സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം നേടി തിരുവനന്തപുരം

തിരുവനന്തപുരം: അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സായിയുടെ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍.വി.അമിത്തിന് വെള്ളി.സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം.അജിത് വെള്ളി നേടി. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെ മീറ്റ് ആരംഭിക്കും. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

0Shares