
ലക്‌സസിന്‍റെ ആഡംബര കാര്‍ സ്വന്തമാക്കി നടന്‍ ജയസൂര്യ. ലക്‌സസിന്‍റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ് 300 എച്ചാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ വീട്ടിലെ പുതിയ അംഗത്തെ സ്വീകരിക്കാന്‍ ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും കുട്ടികളും ഷോറൂമില്‍ എത്തിയിരുന്നു.

ജയസൂര്യ അഭിനയിച്ച സിനിമകളിലെ വിവിധ കാരിക്കേച്ചര്‍ പോസ്റ്ററുകള്‍ നല്‍കിയാണ് ഷോറൂം ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
