
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സി.പി.എം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിറ്റിംഗ് എം.പി.മാരായ ആറ് പേരും എം.എൽ.എ മാരായ നാല് പേരും രണ്ട് ജില്ലാ സെക്രട്ടറിമാരും, സംസ്ഥാന സെക്രെട്ടറിയേറ്റിൽ നിന്നും പുതിയ രണ്ട് അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

എസ്.എഫ്. ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് മത്സര രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലെയും വിവിധ ഘടകങ്ങൾ ചർച്ച ചെയ്ത്, സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും, സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും, സംസ്ഥാന സെക്രെട്ടറിയേറ്റ് കൂടി ചർച്ച ചെയ്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥി പട്ടിക വായിക്കാം:
കൊല്ലം: കെ.എൻ ബാലഗോപാൽ
പത്തനംതിട്ട: വീണ ജോർജ് എം.എൽ.എ
എറണാകുളം : പി.രാജീവ്
കോട്ടയം: ഇ.എം.വാസവൻ
ഇടുക്കി: ജോയ്‌സ് ജോർജ്
ആലപ്പുഴ: എ.എ.ആരിഫ് എം.എൽ.എ
ചാലക്കുടി: ഇന്നസെന്റ്
ആലത്തൂർ: പി.കെ.ബിജു
പാലക്കാട്: എം.ബി രാജേഷ്
പൊന്നാനി: പി.വി അൻവർ എം.എൽ.എ
മലപ്പുറം: വി.പി.സാനു
കോഴിക്കോട്: എ.പ്രദീപ്കുമാർ എം.എൽ.എ
കണ്ണൂർ: പി.കെ.ശ്രീമതി
വടകര: പി.ജയരാജൻ
കാസർകോട്സതീഷ് ചന്ദ്രൻ
ശേഷിക്കുന്ന വയനാട്, തൃശൂർ, തിരുവനന്തപുരം മാവേലിക്കര മണ്ഡലങ്ങളിൽ സി.പി.ഐ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്, സി.പി.ഐ ഇതിനോടകം തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു.
