എ.ടി.എം മെഷിനിൽ നിറക്കാൻ കൊണ്ടു വന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു; സംഭവം കാസര്‍കോട് ഉപ്പളയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

You are currently viewing എ.ടി.എം മെഷിനിൽ നിറക്കാൻ കൊണ്ടു വന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു; സംഭവം കാസര്‍കോട് ഉപ്പളയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഉപ്പളയില്‍ എ.ടി.എം മെഷീനില്‍ നിറക്കാനായി കൊണ്ടുവന്ന പണം കവർന്നു. പകല്‍ സമയത്താണ് 50 ലക്ഷം രൂപ കൊള്ളയടിച്ചു. ഉച്ചക്ക് രണ്ടര മണിയോടെ പണം നിറക്കാൻ കരാർ എടുത്ത ഏജൻസിയുടെ ഉദ്യോഗസ്ഥനും ഡ്രൈവറും കൂടി തൊട്ടടുത്ത എ.ടി.എമ്മിലേക്ക് പോകവെയാണ് സംഭവം.

വാഹനത്തിന്‍റെ ചില്ല് തകർത്ത് പണം സൂക്ഷിച്ചിരുന്ന പെട്ടി കടത്തി കൊണ്ട് പോവുകയായിരുന്നു.
വാഹനത്തില്‍ തോക്കുധാരിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സാധാരണ ഉണ്ടാകേണ്ടതാണ്. എന്നാല്‍, ഈ വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല.

സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലെന്ന് അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലക്ഷങ്ങൾ കൊള്ളയടിച്ച പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

0Shares