രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ക്യാമറകളില്‍ പതിയും; ഗതാഗത നിയമലംഘനം പിടിക്കാന്‍ കണ്ണൂരില്‍ 50 എ.ഐ ക്യാമറകള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ക്യാമറകളില്‍ പതിയും; ഗതാഗത നിയമലംഘനം പിടിക്കാന്‍ കണ്ണൂരില്‍ 50 എ.ഐ ക്യാമറകള്‍

ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടിക്കാന്‍ കണ്ണൂർ ജില്ലയില്‍ പ്രവര്‍ത്തിക്കുക 50 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍. ഇവ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മോട്ടോര്‍ വാഹന വകുപ്പിനാണ് ചുമതല. ഗ്രാമീണ റോഡടക്കം എല്ലാ പാതകളിലും ക്യാമറ സ്ഥാപിക്കും.

മട്ടന്നൂരിലെ എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ ഓഫീസിലാണ് നിയന്ത്രണ മുറി. രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ക്യാമറകളില്‍ പതിയും. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ വരെ ക്യാമറ പിടിക്കും. 800 മീറ്റര്‍ ദൂരത്ത് നിന്ന് വാഹനത്തിൻ്റെ മുന്‍ ഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങള്‍ പകര്‍ത്തും.

വാഹനത്തിൻ്റെ നമ്പര്‍ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത് ശേഖരിക്കുക. ഹെല്‍മെറ്റിന് പകരം മറ്റെന്തെങ്കിലും ആണെങ്കിലും ക്യാമറയുടെ നിര്‍മിത ബുദ്ധി പിടിച്ച് പിഴ എഴുതും.

0Shares