
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ അപൂർവ റെക്കോർഡുമായി അഫ്ഗാൻ ആൾറൗണ്ടറും സൺറൈസേഴ്‌സ് താരവുമായ മുഹമ്മദ് നബി. ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീല്‍ഡര്‍ എന്ന റെക്കോർഡാണ് നബി സ്വന്തമാക്കിയത്.

ഐ.പി.എൽ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. വിക്കറ്റ് കീപ്പർമാരെ കൂടി പട്ടികയിൽ ചേർത്താൽ 2011-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഡെക്കാൻ ചാർജേഴ്സ് താരം കുമാർ സങ്കക്കാര ആണ് ഈ നേട്ടം മുൻ കൈവരിച്ചത്.
നായകൻ കെയ്ൻ വില്യംസണ് പകരം ടീമിൽ എത്തിയ നബി മുംബൈയുടെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജെയിംസ് നീഷാം, ക്രുണാൽ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍നൈല്‍ തുടങ്ങിയവരുടെ ക്യാച്ചുകൾ ആണ് സ്വന്തമാക്കിയത്. മത്സരത്തിൽ 3 ഓവർ ബൗൾ ചെയ്ത നബി 33 റൺസ് വഴങ്ങിയിരുന്നെങ്കിലും വിക്കറ്റുകൾ ഒന്നും നേടിയില്ല. ബാറ്റിങ്ങിൽ 3 റൺസ് മാത്രമാണ് നബിക്ക് നേടാനായത്.
