‘പ്രതിഭകള്ടെ കലാരവങ്ങള്ക്ക് പുന്നാര തിളക്കം’; കലാകിരീടം കണ്ണൂർ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിൽ’, ഫോട്ടോ ഫിനിഷിൽ കോഴിക്കോടിനെ പിന്നിലാക്കി

You are currently viewing ‘പ്രതിഭകള്ടെ കലാരവങ്ങള്ക്ക് പുന്നാര തിളക്കം’; കലാകിരീടം കണ്ണൂർ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിൽ’, ഫോട്ടോ ഫിനിഷിൽ കോഴിക്കോടിനെ പിന്നിലാക്കി

കൊല്ലം: 62-ാമത് സ്‌കൂൾ കലോത്സവത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം. 952 പോയിന്‍റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോടിന് 949 പോയിണ്ട് ലഭിച്ചു.

അവസാന ദിവസം പോയിണ്ടുകൾ മാറി മറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലർത്തിയത് കണ്ണൂർ ആണെങ്കിലും ഞായറാഴ്‌ച രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു.

അവസാന ദിനം കിരീടം ഉറപ്പിച്ച് കോഴിക്കോട് മുന്നേറിയെങ്കിലും അവസാന മത്സര ഇനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂർ നാലാം തവണ കലോത്സവത്തിൽ കിരീടം നേടുകയായിരുന്നു. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചു പിടിച്ചത്.

2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്.

കണ്ണൂർ- 952, കോഴിക്കോട്- 949, പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.

ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 239 മത്സര ഇനങ്ങളാണ് കഴിഞ്ഞ അഞ്ച് ദിവസമായി കൊല്ലത്ത് നടന്നുവന്ന കലോത്സവത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ കലാ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

Report: Peethambaran Kuttikol

0Shares