
നിലവില്‍ ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരിക്കുന്നത്. അത് സത്യമെങ്കില്‍ മോഹന്‍ലാലിന്‍റെ പേരിലുള്ള നാലത്തെ റെക്കോര്‍ഡായിരിക്കുമിത്. ഈ മാർച്ച് 28 നു പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ പല റെക്കോർഡുകളും തകർത്തിരുന്നു .ബോക്സ് ഓഫീസ് റെക്കോർഡ് തകർത്തു വിജയകരമായി മുന്നേറുകയാണ് ചിത്രം .
പൃഥ്വിരാജിന്‍റെ സംവിധാന ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ ആദ്യദിനത്തില്‍ കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 6 കോടി രൂപയ്ക്ക് അടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനത്തില്‍ പക്ഷെ 40 ലക്ഷത്തിന് താഴെ മാത്രമാണ് ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒരു ദിവസം വൈകിയാണ് സിനിമ എത്തിയത്. അതാണ് റിലീസ് ദിവസത്തെ ഇന്ത്യന്‍ കളക്ഷനില്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് കാരണം.

അമേരിക്കയില്‍ ഒരു മലയാള ചിത്രത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യു.എ.ഇ-ജി.സി.സി യില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. മറ്റ് ആഗോളസെന്ററുകളില്‍ നിന്നും 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. എല്ലാം കൂടി കൂട്ടുമ്പോള്‍ റിലീസ് ദിവസം 13-14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 5 കോടിയോളം നേടിയെന്നും സൂചനയുണ്ട്. ബാഹുബലി മാത്രമായിരുന്നു കേരളത്തില്‍ നിന്നും റിലീസിനെത്തി രണ്ടാം ദിനത്തില്‍ 5 കോടി നേടുന്ന മറ്റൊരു ചിത്രം. നിര്‍മാതാക്കള്‍ കണക്ക് വിവരം പുറത്ത് വിട്ടിട്ടില്ലെങ്കിലും പ്രദര്‍ശനങ്ങളുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ഇപ്പോഴിതാ ലൂസിഫര്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് അന്‍പത് കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ട്വിറ്റര്‍ പേജുകളിലൂടെയും പ്രമുഖ എന്റര്‍ടെയിന്റ് പോര്‍ട്ടലുകളിലുമെല്ലാം ലൂസിഫര്‍ ഈ നേട്ടത്തിലേക്ക് എത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രമായി സിനിമ 25 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മലയാളക്കരെയ അത്ഭുതപ്പെടുത്തുന്ന നമ്പരിലായിരിക്കും സിനിമ എത്തിചേരുക.
കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മുപ്പതോളം ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്. അതില്‍ നിന്നും 98.66 ശതമാനം ഓക്യുപന്‍സിയോടെ 11.39 ലക്ഷം നേടി. ഇവിടെ 19 ഓളം ഹൗസ്ഫുള്‍ ഷോ ആയിരുന്നു. മൂന്നാം ദിവസത്തിലേക്ക് എത്തുമ്ബോല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം 37.81 ലക്ഷം സ്വന്തമാക്കിയെന്നാണ് വിവരം. റിലീസ് ചെയ്ത് ആദ്യ ആഴ്ച കഴിയാന്‍ ആകുമ്പോള്‍ ഇപ്പോഴും പലയിടങ്ങളിലും അര്‍ദ്ധരാത്രിയിലടക്കം സ്‌പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തേണ്ടി വരികയാണ്. തിയറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും ഇടവേള കിട്ടാത്ത അത്രയും തിരക്കാണ് ലൂസിഫറിന് ലഭിക്കുന്നതെന്നാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം .കേരളത്തിൽ മാത്രം 400 നു മുകളിൽ തിയേറ്ററുകളില്‍ ഷോ സംഘടിപ്പിച്ചപ്പോൾ ആഗോള തലത്തിൽ 43 രാജ്യങ്ങളിയായി 3070 ഓളം ഷോ ആയിരുന്നു സംഘടിപ്പിച്ചത് .
