കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച ലേഖകനെതിരേ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച ലേഖകനെതിരേ കേസ്

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വാട്ട്‌സാപിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട
ദേശാഭിമാനി ലേഖകനെതിരേ കേസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ പരാതിയില്‍ ദേശാഭിമാനി തൃക്കരിപ്പൂര്‍ ലേഖകന്‍ പടന്ന തെക്കേകാട്ടെ പി മഷൂദി (32) നെതിരെയാണ് പോലിസ് കേസെടുത്തത്. എ.ജി.സി ബഷീര്‍ ഡയരക്ടാറായിരുന്ന ഒരുസ്ഥാപനത്തെക്കുറിച്ചും ബഷീറിനെകുറിച്ചുമാണ് മഷൂദ് പോസ്റ്റിട്ടത്. ഇത് തൃക്കരിപ്പൂരില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഇത് മാനഹാനിയുണ്ടാക്കിയതായി കാട്ടി ജില്ലാ പോലിസ് ചീഫിന് ബഷീര്‍ നേരിട്ട് കഴിഞ്ഞ നവംബറില്‍ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് സൈബര്‍ കുറ്റം പ്രകാരം വെള്ളിയാഴ്ച വൈകീട്ട് ചന്തേര പോലിസ് കേസെടുക്കുകയായിരുന്നു.

0Shares