മിത്ര കലാ വൃന്ദയുടെ 35 മത് ദേശീയ ചെസ് ടൂർണമെണ്ട് സംഘടിപ്പിച്ചു; മത്സരത്തിൽ വിദ്യാർഥികൾ അടക്കം നിരവധിപേർ മാറ്റുരച്ചു

You are currently viewing മിത്ര കലാ വൃന്ദയുടെ 35 മത് ദേശീയ ചെസ് ടൂർണമെണ്ട് സംഘടിപ്പിച്ചു; മത്സരത്തിൽ വിദ്യാർഥികൾ അടക്കം നിരവധിപേർ മാറ്റുരച്ചു

കാസർകോട്: മധൂർ മിത്ര കലാ വൃന്ദ (ആർ.) 35മത് ചെസ് ടൂർണമെണ്ട് സംഘടിപ്പിച്ചു. മധൂർ സ്‌കൂൾ പരിസരത്ത് ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മത്സരത്തിൽ വിദ്യാർഥികൾ അടക്കം നിരവധിപേർ മത്സരിച്ചു. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോപാല കൃഷ്‌ണ ഉദ്ഘാടനം ചെയ്‌തു.

ക്ലബ് പ്രസിഡണ്ട് മധുകര കെ.ഗട്ടി, സെക്രട്ടറി അശോക് എം.സതീഷ് മധുർ ചന്ദ്രഗോപാൽ, സൂര്യ എ.കെ, സന്തോഷ് എം.ജി തുടങ്ങിയവർ സംബന്ധിച്ചു. കേരള- കർണാടക സംസ്ഥാന തലത്തിൽ 110 ഓളം മത്സരർത്ഥികൾ ടൂർണമെണ്ടിൽ മാറ്റുരച്ചു.

മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീയാന എസ്.മല്യ ഒണം സ്ഥാനം നേടി. ഗഗൻ ഭരധ്വാജ് രണ്ടാം സ്ഥാനവും ലക്ഷിത്.ബി സാലിയൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗം ദേവദർശൻ എൻ.എസ് ഒന്നാം സ്ഥാനവും ഗൗതം കൃഷ്‌ണ രണ്ടാം സ്ഥാനവും ശ്രാവൺ രാജ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. മത്സരം നടത്താൻ സഹകരിച്ച എല്ലാവർക്കും മത്സരാർത്ഥികൾക്കും ക്ലബ് സെക്രട്ടറി അശോക.എം നന്ദി അറിയിച്ചു.

ചെസിൻ്റെ ചരിത്രം ഏകദേശം 1500 വർഷങ്ങൾ പഴക്കമുള്ളതാണ്. എ.ഡി ആറാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ആരംഭിച്ച ഈ ഗെയിം പേർഷ്യയിലേക്കും വ്യാപിച്ചു. അറബികൾ പേർഷ്യ പിടിച്ചടക്കിയപ്പോൾ, ചെസ് അറേബിയൻ ജനത ഏറ്റെടുത്തു. തുടർന്ന്, സ്പെയിനിൻ്റെ മൂറിഷ് ആക്രമണത്തിലൂടെ തെക്കൻ യൂറോപ്പിലേക്കും വ്യാപിച്ചു. ആദ്യകാല റഷ്യയിൽ, കളി ഖാനേറ്റ്‌സിൽ നിന്ന് നിന്ന് തെക്കോട്ട് നേരിട്ട് വന്നു. യൂറോപ്പിൽ, പതിനഞ്ചാം നൂറ്റാണ്ടിൽ കഷണങ്ങളുടെ നീക്കങ്ങൾ മാറി. ഈ മാറ്റങ്ങളിൽ നിന്നാണ് ആധുനിക ഗെയിം ആരംഭിക്കുന്നത്.

0Shares