കേരളത്തിൽ 3324 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ 3324 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.736 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
17 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ്-19 വ്യാപനം വർധിച്ച മറ്റ് സംസ്ഥാനങ്ങൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 16,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണ്. ഇന്ത്യയിൽ ഒരു ദിവസം 35 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.

0Shares